സത്യസന്ധമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റത്തിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്ന് ഐ.ആര്‍.എം.യു വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.മേപ്പാടി വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ ചന്ദ്രനെതിരെയുള്ള കേസ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഇത്തരത്തില്‍ കള്ളക്കേസുകള്‍ കൊടുത്ത് മാധ്യമ സ്വാതന്ത്രം നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു.