തെരുവുനായയുടെ ആക്രമണത്തില്‍ പൊതുപ്രവര്‍ത്തകന് പരിക്ക്.
തരുവണ കക്കടവ് സ്വദേശിയും ഹരിത സേന ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പാലിയാണ ജോസിനെയാണ് തെരുവ് നായ ആക്രമിച്ചത്.തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന ജോസിന്റെ കാലില്‍ തെരുവുനായ കടിക്കുകയായിരുന്നു.കയ്യിലുണ്ടായിരുന്ന വടി കൊണ്ട് പ്രതിരോധിച്ചതിനാല്‍ ഗുരുതരമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റ ജോസ് വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.പീച്ചംങ്കോട് തെരുവ് ചായ കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ദ്വാരക കോരാകുന്നില്‍ നാസറിനാണ് പരിക്കേറ്റത് ഇയാളും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.