ആധുനിക സാങ്കേതികവിദ്യ പൊതുജനനന്മക്കായ് ഉപയോഗിക്കണം:വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.

0

ആധുനിക സാങ്കേതിക വിദ്യ പൊതുജന നന്മക്കായ് ഉപയോഗിക്കണമെന്ന് വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. എന്റെ ഭൂമി ഡിജിറ്റല്‍ റിസര്‍വ്വെ മാനന്തവാടിയില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു.ഡിജിറ്റല്‍ റിസര്‍വ്വേ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ കലക്ടര്‍ എ.ഗീത, എ.ഡി.എം-എന്‍.ഐ.ഷാജു, ഡെപൂട്ടി കലക്ടര്‍ കെ.അജീഷ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, ജില്ലാ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.മംഗളന്‍ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഭരണഭാഷാ പ്രതിജ്ഞയും എടുത്തു. റീസര്‍വ്വേ സൂപ്രണ്ട് ആര്‍. ജോയി പ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരളപിറവി ദിനത്തിന്റെ ഭാഗമായി കേക്ക് മുറിക്കല്‍ ചടങ്ങും നടത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!