ചുരത്തില്‍ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി മൈസൂരില്‍ നിന്നും ചുരമിറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് 50 മീറ്ററോളം താഴേക്ക് പതിച്ചു. ഡ്രൈവര്‍ മൈസൂര്‍ സ്വദേശി രവി കുമാറിനെ തലയ്ക്ക് പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിച്ചു. രാത്രി 12.30 ഓടെയായിരുന്നു സംഭവം.നിലവില്‍ ചുരത്തില്‍ ഗതാഗത തടസമില്ല.