വാര്‍ത്ത തുണച്ചു; ദിവാകരന്റെ വീട്ടില്‍ അധികൃതര്‍ എത്തി

0

മാനസികനില തെറ്റി ദുരിതം അനുഭവിക്കുന്ന തൊണ്ടര്‍നാട് കരിമ്പിലെ ദിവാകരന്റെ വീട്ടില്‍ അധികൃതര്‍ എത്തി. ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജിമായ ഉബൈദുള്ള സി വാഴവറ്റ ജ്യോതി നിവാസ് ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ ജോണി വാര്‍ഡ് മെമ്പര്‍ രവികുമാര്‍ എന്നിവരാണ് വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്ന് ദിവാകരന്റെ വീട്ടിലെത്തിയത്. തൊണ്ടനാട് കരിമ്പില്‍ കളരിക്കല്‍ ദിവാകരനും ഭാര്യ ചന്ദ്രികയും മകള്‍ ദിവ്യയും മരുമകന്‍ രാഹുലും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംത്തില്‍ 3 പേര്‍ മാനസിക രോഗികളാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീട്ടുകാരുടെ ദുരിതവും രോഗാവസ്ഥയും നേരിട്ടു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അക്രമ സ്വഭാവം കാണിക്കുന്ന ദിവാകരനെ തൊണ്ടര്‍നാട് പോലീസിന്റെ സഹായത്തോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!