ചീരാല്‍ ജനകീയസമിതി സമരം അവസാനിപ്പിച്ചു

0

ചിലരില്‍ ഭീതി പരത്തുന്ന കടുവയെ പിടികൂടാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആര്‍ആര്‍റ്റികളുടെയും, തമിഴ്‌നാട് വനം വകുപ്പിന്റെയും സഹായം തേടാന്‍ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ഐസി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയും, വനം വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലയില്‍ കടുവ ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ വനം വകുപ്പ്

മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉടന്‍ സന്ദര്‍ശിക്കും.ഇതോടെ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ നടത്തിവന്ന രാപ്പകല്‍ സമരം സമരസമിതി അവസാനിപ്പിച്ചു.

ഇന്ന് തിരുവനന്തപുരത്ത് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സമരസമിതി നേതാക്കളും മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ചില തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. കടുവയെ പിടികൂടാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആര്‍ആര്‍റ്റികളെ ഉപയോഗപ്പെടുത്തും.കുടാതെ കടുവ കന്നുകാലികളെ ആക്രമിച്ചതിന് ശേഷം പിന്‍വലിയുന്നത് തമിഴ്‌നാട് വനാതിര്‍ത്തിയിലേക്കാണന്ന് വനം വകുപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ കടുവയെ പിടികൂടാന്‍ തമിഴ്‌നാട് വനം വകുപ്പിന്റെ സഹായം തേടും.കടുവ കൊല്ലുന്ന കന്നുകാലികളുടെ നഷ്ടപരിഹാര തുക കാലോചിതമായി വര്‍ധിപ്പിക്കാനും വേഗത്തില്‍ നല്‍കുവാനും തീരുമാനിച്ചു. അടുത്ത ദിവസം തന്നെ വനംവകുപ്പ് മന്ത്രിയും വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കടുവ കന്നുകാലികളെ കൊന്നൊടുക്കിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും തീരുമാനമാനിച്ചു. മയക്കു വെടിവച്ചോ, കൂട് സ്ഥാപിച്ചോ കടുവയെ എത്രയും വേഗം പിടികൂടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. ചീരാലിന് പുറമെ മിനങ്ങാടി പഞ്ചായത്തിലെ കടുവ ആക്രമണവും ചര്‍ച്ചയായി. പഞ്ചായത്തു പ്രസിഡണ്ടുമാരായ ഷീല പുഞ്ചവയല്‍, കെ ഇ വിനയന്‍ സമരസമിതി നേതാക്കളായ കെ ആര്‍ സാജന്‍.എം എ സുരേഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

മുഖ്യമന്ത്രി യും വനംവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍

*കടുവ പ്രശ്‌നം ഇന്നത്തെ ക്യാബിനറ്റ് ചര്‍ച്ച ചെയ്തു
*കടുവയെ പിടികൂടുന്നതിന് മറ്റ് ജില്ലകളില്‍ നിന്ന് കൂടുതല്‍ RRT ടീമിനെ കൂടി അയക്കും
*രാത്രി തിരച്ചില്‍ ഊര്‍ജിതമാക്കും, രാത്രി മയക്കു വെടി വെയ്ക്കുന്നതിനെ കുറിച്ച് ആലോചന നടത്തും
*രണ്ട് ccf നെയും ഒരു pccfനെയും പ്രത്യേകമായി അയക്കും
*നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തു. സമരസമിതി ആവശ്യപ്പെട്ടത് പ്രകാരമുള്ള പശുവിനു 100000രൂപയും കിടാരിക്കു 60000രൂപയും ഭാവിയിലും കിട്ടുന്നതിന് ഗവണ്മെന്റ് ഉത്തരവ് ഇറക്കും
*30 live ക്യാമറകള്‍ സ്ഥാപിക്കും
*വനംമന്ത്രി യും ഉന്നത ഉദ്യോഗസ്ഥരും വയനാട് സന്ദര്‍ശിച്ചു ശാശ്വത പരിഹാരത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കും

*കൂട് വെയ്ക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കും

 

Leave A Reply

Your email address will not be published.

error: Content is protected !!