സൈക്കിള്‍ റാലി സംഘടിപ്പിച്ചു
മാനന്തവാടി: ഡിസംബര്‍ 7, 8 തീയ്യതികളില്‍ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കുന്ന അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, മുജീബ് കോടിയോടന്‍, ഡി.ടി.പി.സി മെമ്പര്‍ സെക്രട്ടറി ബി. ആനന്ദ്, കേരള സൈക്ലിംഗ് ഫെഡറേഷന്‍ സെക്രട്ടറി എസ്.എസ് സുധീഷ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ മനേഷ് ഭാസ്‌ക്കര്‍, ഷാജന്‍ ജോസ് എന്നിവര്‍ സംബന്ധിച്ചു. കണിയാരം ടി.ടി.ഐ പരിസരത്ത് റാലിക്ക് സ്വീകരണം നല്‍കി. സബ്ബ് കളക്ടര്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച സൈക്കിള്‍ റാലി പഞ്ചാരകൊല്ലിയില്‍ സമാപിച്ചു.