രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിന് നാളെ തുടക്കം

0

മാനന്തവാടി: രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിന്് നാളെ പഞ്ചാരകൊല്ലിയില്‍ ട്രാക്ക് ഉണരും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. രാജ്യാന്തര ടീമുകള്‍ എത്തി കഴിഞ്ഞതായും നാളെ ട്രയല്‍ റണ്ണും മറ്റന്നാള്‍ മത്സരങ്ങളുമായിരിക്കും നടക്കുക. സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വനിതകള്‍ ആദ്യമായി എം.ടി.ബി.യില്‍ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ മത്സരത്തിന്റെ പ്രത്യേകത കൂടിയാണ്. അഞ്ചാമത് രാജ്യന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പാണ് ഡിസംബര്‍ 7,8 തീയ്യതികളില്‍ പിലാക്കാവ് പഞ്ചാരകൊല്ലി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കുക. ജില്ലയില്‍ ഇത് മൂന്നാം തവണയും പഞ്ചാരക്കൊല്ലിയില്‍ ഇത് രണ്ടാം തവണയുമാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുമാണ് പ്രധാന സംഘാടകര്‍. 10 രാജ്യങ്ങളില്‍ നിന്നായി 22 വിദേശ താരങ്ങളും 40 പുരുഷ ദേശീയ താരങ്ങളും 20 വനിത ദേശീയ താരങ്ങളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കാണ് മത്സരത്തിനായി ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി വിജയികള്‍ക്കള്‍ക്ക് ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷത്തി അമ്പതിനായിരവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷവുമാണ് സമ്മാനം. സബ്ബ് കളക്ടര്‍ക്ക് പുറമെ പബ്ബിസിറ്റി ചെയര്‍മാന്‍, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, ബി.ആനന്ദ്, സൈക്ലിംഗ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി എസ്.എസ് സുനീഷ്, മനോജ് ഭാസ്‌ക്കര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!