എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് ജില്ലാ സമ്മേളനം
തൊഴിലുറപ്പ് തൊഴിലാളിക്കള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും വേതനം 500 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എസ്. രാജേന്ദ്രന്‍. യൂണിയന്‍ ജില്ലാ സമ്മേളനം മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന്റെ പശ്ചാതലത്തില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം കൂടാതെ പണി കഴിയുമ്പോള്‍ സമയബന്ധിതമായി വേതനം നല്‍കാനുള്ള നടപടികളും ഉണ്ടാവണമെന്നും രാജേന്ദ്രന്‍ പറഞ്ഞു യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ തൊഴിലാളികളുടെ വേതന കുടിശിക അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എ.എന്‍.പ്രഭാകരന്‍, പി.പി. ശങ്കരന്‍ നമ്പ്യാര്‍, പി.വി സഹദേവന്‍, വി.വി ബേബി, വി.ജെ ടോമി, പ്രദീപ ശശി, എ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ തൊഴിലാളികളുടെ വേതന കുടിശിക അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രകടനവും പൊതുസമ്മേളനത്തോടും കൂടി ജില്ലാ സമ്മേളനം വെള്ളിയാഴ്ച്ച സമാപിക്കും.