വ്യവസായ വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി, എന്റെഗ്രാമം എന്നീ വ്യവസായ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി പദ്ധതിയില്‍ 1 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള എല്ലാതരം വ്യവസായങ്ങള്‍ക്കും വായ്പ നല്‍കും. ഉല്‍പ്പാദന മേഖലയില്‍ 50 ലക്ഷം രൂപയും, സര്‍വ്വീസ് മേഖലയില്‍ 20 ലക്ഷം രൂപയുടെയും അപേക്ഷകള്‍ നല്‍കാം. എന്റെഗ്രാമം പദ്ധതിയില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം വരെയുള്ള വായപകളാണ് അനുവദിക്കുക. പി.എം.ഇ.ജി.പി പദ്ധതിയില്‍ 25 മുതല്‍ 35 ശതമാനം വരെ സബ്‌സിഡിയും, എന്റെ ഗ്രാമം പദ്ധതിയില്‍ 25 മുതല്‍ 3 0 ശതമാനം വരെയു സബ്‌സിഡി ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. ഈ പദ്ധതികളെ പരിചയപ്പെടുത്തുന്നതിന് ഒക്ടോബര്‍ 31 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും. ഫോണ്‍: 04936 202602.
സീറ്റൊഴിവ്
എന്‍.എം.എസ്.എം. ഗവ. കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (എസ്.ടി, ഒ.എബി.എക്‌സ്), ബി.എസ്.സി കെമിസ്ട്രി (എസ്.സി, എസ്.ടി), ബി.എ ഇക്കണോമിക്‌സ് (ഒ.എബി.എക്‌സ്), എം.എ ഹിസ്റ്ററി (എസ്.ടി), എം.കോം (എസ്.ടി), എം.സി.ജെ (എസ്.ടി) എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് 12 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04936 204 569.
സ്‌പോട്ട് അഡ്മിഷന്‍
കിറ്റ്‌സില്‍ എം.ബി.എ. ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസില്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9446529467, 9447013046, 04712329539, 2327707.
ത്രിദിന പഠന ക്യാമ്പ് തുടങ്ങി
സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ഒ.ആര്‍.സിയും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ത്രിദിന പകല്‍ പഠന ക്യാമ്പ് ആരംഭിച്ചു. വെള്ളമുണ്ട ജി.എം.എച്ച്.എസ്. സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയില്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. അഷ്റഫ്, ടി.വി. എല്‍ദോസ്, എം.കെ. ഷീന തുടങ്ങിയവര്‍ സംസാരിച്ചു.
നവോദയ പ്രവേശനം അപേക്ഷ ക്ഷണിച്ചു
വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്കുളള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഫെബ്രുവരി 11 ന് നടക്കും. നിലവില്‍ ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.nvsadmissionclanssine.in എന്ന പോര്‍ട്ടലില്‍ ഒക്ടോബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 298550, 298850, 9447192623.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
മാനന്തവാടി ബ്ലോക്കില്‍ വിവിധ പ്രോജക്ടകളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. യോഗ്യത എം.ബി.ബി.എസ്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റവ്യൂല്‍ പങ്കെടുക്കണം. ഫോണ്‍: 9400866378.