പിടി തരാതെ കടുവ ചീരാലില്‍ കടുവക്കായുള്ള തിരച്ചില്‍ ഇന്നും തുടരുന്നു

0

കൂടിനുള്ളില്‍ അകപ്പെടാതെയും,തിരച്ചില്‍ സംഘത്തിന് പിടികൊടുക്കാതെയും കടുവ പ്രദേശവാസികള്‍ക്ക് ഭീഷണിയായ് തുടരുകയാണ്.കടുവയെ പിടികൂടണമെന്ന ആവശ്യവുമായി വിവിധ കര്‍ഷക സംഘടനകളും പ്രതിഷേധത്തിനൊരുങ്ങുകയാണ്.കടുവ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കരിവള്ളി പരിയാപുരത്ത് ജേയ്‌സിയുടെ പശുവും ചത്തു.ഇതോടെ കടുവ ആക്രമിച്ച 7 മൃഗങ്ങളാണ് ചത്തത് .പരിക്കേറ്റ് ജീവഹാനി സംഭവിക്കാത്ത 2 പശുക്കള്‍ക്ക് പൂക്കോട് വെറ്റിനറി കോളേജില്‍ നിന്നുള്ള സംഘം ചികില്‍സ നല്‍കും.

 

Leave A Reply

Your email address will not be published.

error: Content is protected !!