സമാന്തര ലോട്ടറി വില്‍പ്പന കാട്ടിക്കുളത്ത് യുവാവിനെ അറസ്റ്റ് ചെയ്തു
കാട്ടിക്കുളം ടൗണിലെ വിസ്മയ ലോട്ടറി ഏജന്‍സിയില്‍ സമാന്തര ലോട്ടറി വില്‍പ്പന നടത്തിയതിനെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. കേരള ലോട്ടറി റെഗുലേഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കടയിലെ വില്‍പ്പനക്കാരന്‍ അപ്പപ്പാറ ശ്രീനിലയം
അഭിഷേക് ബാബു (21 ) വിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി സി ഐ പി.എല്‍ ഷൈജുവിന്റെ നിര്‍ദേശപ്രകാരം എസ് ഐ കെ.എ പൗലോസാണ് പരിശോധന നടത്തിയത്.കടയുടമക്കെതിരെ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.