അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
ജില്ലയിലെ വിവിധ കോടതികളില്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പര്‍ (തീയതി ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 17 ന് വൈകീട്ട് 5 നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും, സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തല്‍പ്പരരും ആയിരിക്കണം.
സൗജന്യ പരിശീലനം
കേന്ദ്ര, സംസംസ്ഥാന സര്‍ക്കാറുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈയും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി ആരംഭിക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ്.സി, എസ്.ടി, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-27. മലപ്പുറം മഞ്ചേരില്‍ സൗജന്യമായാണ് പരിശീലനം. ഫോണ്‍: 9072668543, 9072600013.
സൈക്കിള്‍ യാത്ര സുരക്ഷിതമാക്കണം
സൈക്കിള്‍ യാത്ര സുരക്ഷിതമാക്കാന്‍ രാത്രികാലങ്ങളില്‍ സൈക്കിള്‍ സവാരി നടത്തുന്നവര്‍ സൈക്കിളില്‍ നിര്‍ബ്ബന്ധമായും റിഫ്ളക്ടറുകള്‍ ഘടിപ്പിക്കുകയും മദ്ധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സൈക്കിള്‍ യാത്രികര്‍ ഹെല്‍മറ്റ്, റിഫ്ളക്റ്റീവ് ജാക്കറ്റ് എന്നിവ നിര്‍ബ്ബന്ധമായും ധരിക്കണം. അമിത വേഗതയില്‍ സൈക്കിള്‍ സവാരി നടത്താതിരിക്കുകയും സൈക്കിള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 2,00,000 രൂപ പദ്ധതി തുകയുള്ള ”ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന”യ്ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗത്തിലുള്ള തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തിലുള്ള തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷി ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാതുക 4 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പയ്ക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലേക്ക് സൗണ്ട് സിസ്റ്റം, നെറ്റ് വര്‍ക്കിങ്ങ് എന്നിവ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എന്‍.എം.എസ്.എം ഗവ. കോളേജ്, കല്‍പ്പറ്റ, പുഴമുടി പി.ഒ, 673122 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 ന് രാവിലെ 11 നകം ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04936 204569.