ആം ആദ്മി പാര്‍ട്ടി മാനന്തവാടി മുന്‍സിപ്പല്‍ ഓഫീസ് ഉദ്ഘാടനവം ഒക്ടോബര്‍ 16 ന്
ആം ആദ്മി പാര്‍ട്ടി മാനന്തവാടി മുന്‍സിപ്പല്‍ ഓഫീസ് ഉദ്ഘാടനവും, പൊതുസമ്മേളനവും ഒക്ടോബര്‍ 16 ന് നടക്കും. വൈക്കീട്ട് 4 മണിക്ക് പയ്യംപള്ളിയില്‍എഎപി സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയക്ക് ഐ. എ എസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് 3 മണിക്ക് മാനന്തവാടി ഹൈസ്‌കൂളില്‍ മുമ്പില്‍ നിന്ന് നേതാക്കളെ എഎപി പ്രവര്‍ത്തകര്‍ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടി ഗാന്ധി പാര്‍ക്ക് വഴി പയ്യംപള്ളിയിലേക്ക് നേതാക്കളെ സ്വീകരിക്കും. നേതാക്കളായ പി. സി. സിറിയക്ക് , എം.എസ്. വേണുഗോപാല്‍ അഡ്വ.വിനോദ് മാത്യൂ വില്‍സണ്‍, സംസ്ഥാന വക്താവ് മാര്‍ട്ടിന്‍ തോമസ്, ഒബിറ്റി ഇന്‍ ചാര്‍ജ്ജ് വയനാട് കെ.വി.സെബാസ്റ്റ്യന്‍,ഒബിറ്റി സോണല്‍ കോര്‍ഡിനേറ്റര്‍) എ.ആര്‍. അരുണ്‍ എ.ആര്‍, എഎപിജില്ലാ കണ്‍വീനര്‍ അജി കൊളോണിയ, ജില്ലാ സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍അജി കൊളോണിയ,മനോജ് കുമാര്‍ ,അഡ്വ: ടി.വി സുഗതന്‍ , ബേബി മാത്യു,
.ടി.എം ജോണ്‍ മനു മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.