ബാങ്ക് ജീവനക്കാരന്റെ മരണം; ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍ പ്രചരണം
ബാങ്ക് ജീവനക്കാരന്റെ മരണം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍ പ്രചരണം. തവിഞ്ഞാല്‍ 44, തലപ്പുഴ ടൗണ്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബാങ്ക് ജീവനകരന്‍ അനില്‍കുമാറിന്റെ മരണത്തിന് കാരണക്കാരനായ കൊലയാളിയെ ജനം ഒറ്റപ്പെടുത്തുക, അനൂട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും ജനം ഒറ്റകെട്ടായി പേരാടുക കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് സി.പി.എം കുടുംബമായ തവിഞ്ഞാല്‍ 44 ആദ്യകാല ഹോട്ടല്‍ വ്യാപാരി പരേതനായ രാമകൃഷ്ണന്റെയും ലക്ഷമിയുെടെ മകനാണ് അനില്‍കുമാര്‍. നിലവില്‍ തവിഞ്ഞാല്‍ മൈല്‍ ബ്രാഞ്ച് മെമ്പര്‍ കൂടിയാണ് ബ്രാഞ്ച് മെമ്പറുടെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ എന്ത് ചെയ്യണമെന്നറിയാതെ സി.പി.എം.നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്.