അമ്പിലേരി അംഗന്‍വാടി ഇനി ശിശുസൗഹൃദമോടിയില്‍

0

കല്‍പ്പറ്റ: ശിശുസൗഹൃദ മോടിയുമായി കല്‍പ്പറ്റ നഗരസഭയിലെ അമ്പിലേരി അംഗന്‍വാടി. ജില്ലയില്‍ തന്നെ മാതൃകയായി മാറുന്നതിന്റെ തുടക്കമായി അംഗന്‍വാടിയുടെ കെട്ടിടവും പരിസരവും വര്‍ണ്ണചിത്രങ്ങള്‍ കൊണ്ട് ഭംഗിയാക്കുകയും കുട്ടികള്‍ക്കുളള കളിയുപകരണങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ തയ്യാറാക്കുകയും ചെയ്തു. ഇതിനകം തന്നെ നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കുളള മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കി. മറ്റ് അംഗന്‍വാടികളെ അപേക്ഷിച്ച് ഈ കേന്ദ്രത്തില്‍ കുട്ടികളുടെ എണ്ണവും കൂടുതലാണ്. അംഗന്‍വാടി പരിസരത്ത് യോഗത്തില്‍ വെച്ച് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ ശിശു സൗഹൃദ അംഗന്‍വാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് അധ്യക്ഷയായിരുന്നു. 28 കുട്ടികളാണ് ഈ അംഗന്‍വാടിയില്‍ എത്തുന്നത്. കുട്ടികള്‍ക്ക് യൂണിഫോം, ഐഡി കാര്‍ഡ് എന്നിവയും ഉണ്ട.് പ്രാദേശിക പിന്തുണയും അംഗന്‍വാടി വര്‍ക്കറായ കെ. വി. പ്രവിത ഹെല്‍പ്പറായ എം. ജയശ്രീ എന്നിവരുടെ സമര്‍പ്പണമനോഭാവവും ഈ അംഗന്‍വാടിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ വെളളപ്പൊക്കകെടുതി അനുഭവിച്ച അംഗന്‍വാടികളില്‍ ഒന്നാണിത്. ഈ സാഹചര്യത്തില്‍ മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂറല്‍ ലിറ്ററസി ആന്റ് ഹെല്‍ത്ത് പ്രോഗ്രാം (ആര്‍.എല്‍. എച്ച്.പി) ഭാരവാഹികള്‍ ഈ അംഗന്‍വാടി സന്ദര്‍ശിക്കുകയും സൗഹൃദ അംഗന്‍വാടിയായി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുടക്കമിടുകയും ചെയ്തു. കലാകാരന്‍മാര്‍ രാത്രിയും പകലുമായി അംഗന്‍വാടിയും ചുറ്റുപാടും ചിത്രങ്ങള്‍ വരക്കുകയും കുട്ടികള്‍ക്ക് ആവശ്യമായ കളിക്കോപ്പുകള്‍ എത്തിച്ചു നല്കുകയും ചെയ്തു. കൂടാതെ ചൈല്‍ഡ്‌ലൈന്‍, ജ്വാല, സീഡ്‌സ്, മുണ്ടേരി സൃഷ്ടിയും വിവിധ സാധനസാമഗ്രികള്‍ സംഭാവനയായി നല്‍കി. അംഗന്‍വാടി പരിസരത്ത് യോഗത്തില്‍ വെച്ച് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ ശിശു സൗഹൃദ അംഗന്‍വാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉമൈബ മൊയ്തീന്‍കുട്ടി ടി. മണി കൗണ്‍സിലര്‍, വി.എം റഷീദ്, വി. എം. ഹാരിസ്, ആര്‍.എല്‍.എച്ച്.പി. ഡയറക്ടര്‍ സരസ്വതി, ഫൗണ്ടര്‍ ജോയി മാളിയേക്കല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.പവിത്രന്‍, സി.ഡി.പി.ഒ. എം.എന്‍. സുധ, സൂപ്രവൈസര്‍ എം.സി ബാവ, എം കൃഷ്ണന്‍കുട്ടി, അംഗന്‍വാടി വര്‍ക്കര്‍ കെ. വി പ്രവിത എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!