വെള്ളമുണ്ട – പുളിഞ്ഞാല്‍ – മൊതക്കര റോഡ് പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മൊതക്കര പ്രതിഭാ ഗ്രന്ഥാലയം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

0

കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 വര്‍ഷം മുമ്പ് പ്രവൃത്തി ആരംഭിച്ച വെള്ളമുണ്ട – പുളിഞ്ഞാല്‍ – മൊതക്കര റോഡ് വികസനം ഇഴഞ്ഞുനീങ്ങുകയാണ്. പ്രതിഭാ ഗ്രന്ഥാലയത്തിന്റെ മുന്നിലൂടെയുള്ള റോഡ് ഭാഗികമായി കല്ല്‌നിരത്തിയ അവസ്ഥയിലാണുള്ളത്. പൊടിശല്യം മൂലം ഗ്രന്ഥാലയം വലിയ ബുദ്ധിമുട്ടനുഭവിക്കുന്നു. വീടുകളുടെയും മറ്റ് സ്ഥാപനങ്ങളും ഈ ഗതികേട് നേരിടുന്നു. ബസ് ഗതാഗതം നിലച്ചതിനാല്‍ യാത്രാ ക്‌ളേശവും വര്‍ധിച്ചു. ദുഷ്‌കര സഞ്ചാരമായതിനാല്‍ ഓട്ടോ – ടാക്‌സികള്‍ സര്‍വ്വീസ് നടത്താന്‍ മടിക്കുന്നു. വാഹനക്കൂലിയും ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. നാരോക്കടവ് അടക്കുമുള്ള ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.റോഡ് നിര്‍മ്മാണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി ദു:സ്ഥിതിയ്ക്ക് പരിഹാരം കാണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രജ്ഞിത് മാനിയില്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ പി. കല്യാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.എം. അനില്‍കുമാര്‍ , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ടി. സുഗതന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി

രജ്ഞിത് മാനിയില്‍ (പ്രസിഡന്റ്)

നിഷമധു (വൈ.പ്രസിഡന്റ്)

മിഥുന്‍ പ്രദീപ് (സെക്രട്ടറി)

എം. അരുണ്‍ കുമാര്‍ (ജോ.സെക്രട്ടറി)

എന്നിവരെ തെരത്തെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!