വയനാട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇന്ന് നടത്തിയ വാഹന പരിശോധനയില്‍ 54 കോണ്‍ട്രാക്ട് കാര്യേജ് ബസുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും പിഴ ശിക്ഷയുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.സ്പീഡ് ഗവര്‍ണര്‍ വിഛേദിച്ച് സര്‍വീസ് നടത്തിയ 7ബസുകളുടെ ഫിറ്റ്‌നസ് ,ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദ്ദേശനുസരണം എം. വി. ഐ അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എ. എം. വി. ഐ മാരായ ഗോപീകൃഷ്ണന്‍,റെജി സുജിത്, സൗരഭ്,സുമേഷ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ അനൂപ് വര്‍ക്കി അറിയിച്ചു.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ താഴെ പറയുന്ന ഇമെയില്‍ /ഫോണ്‍ നമ്പര്‍ മുഖാന്തിരം പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. [email protected] , 9188963112.
Sign in
Sign in
Recover your password.
A password will be e-mailed to you.