മംഗലശ്ശേരി ഗവ: എല്‍.പി സ്‌കൂള്‍ കെട്ടിട ഉല്‍ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിക്കും
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 21-ാം വാര്‍ഡിലെ മംഗലശ്ശേരി ഗവ: എല്‍.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനം ഒക്ടോബര്‍ 10 ന് എം.എല്‍.എ നിര്‍വഹിക്കുന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പറെയും മുന്‍ ജനപ്രതിനിധികളെയും അവഗണിച്ചതില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിക്കുവാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നു.
മലയുടെ മുകളിലുള്ളതും ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിയില്‍ യു.ഡി.എഫ് വഹിച്ച പങ്ക് വിസ്മരിച്ച് കൊണ്ട് സി.പി.എം ഉല്‍ഘാടനം രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്
ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് ആദ്യമായി കെട്ടിടം നിര്‍മ്മിച്ചതും, കഞ്ഞിപ്പുര ,ടോയിലറ്റ്, ഫര്‍ണിച്ചര്‍, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്താനുള്ള പാലങ്ങളും റോഡുകളും നിര്‍മ്മിച്ചതും യു.ഡി.എഫ് ഭരണകാലത്താണ്. 2010 -15, 2015-20 വര്‍ഷകാലത്തെ പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളും, മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മി മുന്‍കൈ എടുത്ത് ചെയ്ത വികസനങ്ങളും മറന്ന് കേവലം ഒരു കെട്ടിടം മാത്രം അനുവദിച്ചതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ലജാകരമാണ്. വാര്‍ഡ് മെമ്പര്‍, വാര്‍ഡിലെ സാമൂഹ്യ പ്രവര്‍ത്തകരായ മുന്‍ മെമ്പര്‍മാര്‍ എന്നിവരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഉല്‍ഘാടന പരിപാടി ബഹിഷ്‌കരിക്കുവാന്‍ യു.ഡി.എഫ് നിര്‍ബന്ധിതമായത്