വികസന സെമിനാര്‍ നടത്തി
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക വികസന സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു പദ്ധതി കരട് രേഖ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി പി മൊയ്തീന്‍ പ്രകാശനം ചെയ്തു ഉല്‍പ്പാദനമേഖലയില്‍ 75 ലക്ഷം രൂപയും പശ്ചാത്തല മേഖലയില്‍ രണ്ടരക്കോടി രൂപയും ഉള്‍പ്പെടെ ഏഴു കോടി 30 ലക്ഷം രൂപയുടെ കരട് പദ്ധതിയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോബന്‍ ചാക്കോ, ബിസി മെഹലാ, ആര്‍ രവീന്ദ്രന്‍ സിന്ധു ഹരികുമാര്‍, സി എം മാധവന്‍, വേണു മുള്ളോട് എന്നിവര്‍ സംസാരിച്ചു.