മണിക്കൂറുകള്‍ നീണ്ട പരിശ്രമം; കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു
തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ കിണറ്റിലാണ് പുലി അകപ്പെട്ടത്.രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാന്‍ മോട്ടോര്‍ ഇട്ടപ്പോള്‍ വെള്ളം വരാത്തതിനെ തുടര്‍ന്ന് കിണറ്റിലെത്തി നോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കാണുന്നത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.ഇന്നലെ രാത്രി കിണറ്റിലകപ്പെട്ട പുലിയെ ഇന്ന് വൈകീട്ട് 4.30തോടെയാണ് രക്ഷപ്പെടുത്തി കൂട്ടിലാക്കിയത്. തമിഴ്നാട്ടില്‍ നിന്നുള്ള ഡോ.രാജേഷ്, ബത്തേരിയിലെ വെറ്ററനറി സര്‍ജന്‍ ഡോ.അജേഷ് മോഹന്‍ദാസ് ,ബത്തേരി ആര്‍.ആര്‍.ടി.സംഘം എന്നിവരടങ്ങിയ ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.