രണ്ട് ദിവസമായി കല്‍പ്പറ്റ ജിനചന്ദ്ര ജില്ലാ സ്റ്റേഡിയത്തില്‍ നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സിന്തറ്റിക് ട്രാക്കിലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ കാട്ടിക്കുളം സ്പോര്‍ട്സ് അക്കാദമി ജേതാക്കളായി. അവസാനം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പനമരം ക്രസന്റ് പബ്ലിക് സ്‌കൂളിനെ മൂന്നാം സ്ഥാനത്താക്കി ജില്ലാ സ്പോര്‍ട്സ് അക്കാദമി കല്‍പ്പറ്റ രണ്ടാം സ്ഥാനത്തെത്തി. വിജയികള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.റഫീഖ് ട്രോഫികള്‍ സമ്മാനിച്ചു.