നടവയലിലെ വീട്ടമ്മ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയിലേക്ക്. നടവയല്‍ ഹോളിക്രോസ് ഇന്‍ഡസ്ട്രിസ് സ്ഥാപനം നടത്തുന്ന ജയ്മി സജിയാണ് , ഈ മാസം 17 , 18 , തിയ്യതികളില്‍ കേന്ദ്ര കാര്‍ഷിക , കര്‍ഷക ക്ഷേമ മന്ത്രാലയം , അഗ്രി സ്റ്റാര്‍ട്ടപ്പ് ആപ്പുകളുടേയും , കര്‍ഷകരേയും അണി നിറുത്തി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്.രാജ്യത്തെ 300 സംരംഭകരാണ് ഡല്‍ഹിയിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് .ഇതില്‍ 5 സംരംഭകര്‍ കേരളത്തില്‍ നിന്നാണ് . തൃശൂര്‍ കേരള കാര്‍ഷിക സര്‍വ്വകലശാലയുടെ ബിസിനസ് ഇന്‍കുബേറ്ററില്‍ വികസിപ്പിച്ച സംരംഭകരില്‍ ഒരാളായ നടവയല്‍ സ്വദേശിനി പുവ്വാറ്റിന്‍ചിറ ജയ്മി സജി, ചക്കക്കുരു കൊണ്ട് , റെഡി ടു കുക്ക് പായസം മിക്‌സ് , നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ചു . കൂടാതെ ജാക്ക് ഫ്രഷ് ബ്രാന്‍ഡില്‍ ചക്കക്കുരു പൊടി , പായസം മിക്‌സ് , മില്‍ക്ക് .വയനാട് ജാക്ക് ഫ്രൂട്ട് ഡവലപ്പ്‌മെന്റ് ആന്‍ഡ് പ്രൊസസിങ് സെസൈറ്റി നെല്ല്, കപ്പയടക്കമുളള കിഴങ്ങുവിളകളെക്കാള്‍ വില നല്‍കി നടവയലിലുള്ള ഈ സൊസൈറ്റി ചക്കക്കുരുസംഭരണം നടത്തിയാണ് ടണ്‍കണക്കിന് ചക്കക്കുരു കര്‍ഷകരില്‍ നിന്ന് ഇവര്‍ ശേഖരിച്ചത്.ഇവര്‍ കര്‍ഷകരോട് ശേഖരിക്കുന്ന ചക്കക്കുരു പൊടിച്ച് പായസം പോലുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായാണ് പുറത്തിറങ്ങുന്നത്. ചക്കക്കുരു സംസ്‌ക്കരിക്കുന്നതിനും മറ്റുമായി 50 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിലുള്ള പ്ലാന്റ് നടവയലില്‍ നിര്‍മിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു ടണ്‍ സംസ്‌ക്കരണ ശേഷിയുള്ള പ്ലാന്റായതിനാല്‍ എത്തുന്ന ചക്കക്കുരു എല്ലാം സംസ്‌ക്കരിക്കാന്‍ കഴിയുന്നുണ്ട്.വീട്ടില്‍ പാഴാക്കിക്കളയുന്ന ചക്കക്കുരു ഉപയോഗിച്ചാണ് ഈ വീട്ടമ്മ വലിയ വിജയം നേടിയത് . പ്രധാനമന്ത്രിയുടെ ക്ഷണം സ്വികരിച്ച് ഡല്‍ഹിയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടന്ന് ജയ്മി സജി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.