കമ്പളക്കാട് കൊഴിഞ്ഞങ്ങാട് യുവാവിനെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊയിലേരി സ്വദേശിയായ വിനീത് എന്ന യുവാവാണ് പരാതിയുമായി രംഗത്ത് എത്തിയത്. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊഴിഞ്ഞങ്ങാട് ലക്ഷ്മി നിവാസില്‍ നെഹനയുടെ കൃഷി സ്ഥലത്ത് പാറവ് ജോലി ചെയ്യുന്ന വിനീത് കഴിഞ്ഞ ദിവസം വൈകുന്നേരം താമസിക്കുന്ന ഷെഡില്‍ നിന്നും വെള്ളം കുടിച്ചപ്പോള്‍ രുചി മാറ്റം ഉണ്ടായതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് കുടിക്കാന്‍ വെച്ച വെള്ളത്തിനു ചുറ്റും പിങ്ക് നിറത്തിലുളള രാസവസ്തു ശ്രദ്ധയില്‍പ്പെട്ടതെന്ന് വിനീത് പറയുന്നു
20 ഏക്കര്‍ സ്ഥലത്തെ അടക്കയും തേങ്ങയും കാപ്പിയുമെല്ലാം സ്ഥിരമായി മോഷണം പോകുന്നത് പതിവായതോടെ രണ്ട് വര്‍ഷം മുന്‍പാണ് വിനീത് എന്ന യുവാവ് കാവല്‍ ജോലിക്കായി ഇവിടേയ്ക്ക് എത്തിയത് അന്ന് മുതല്‍ തന്നെ വിനീതിനെതിരെ പല സമയങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരു തവണ രാത്രിയില്‍ കണ്ണില്‍ മുളക് പൊടി വിതറിയെന്നും വിനീത് പറയുന്നു. തുടര്‍ച്ചയായി തനിക്കെതിരെ വധശ്രമങ്ങള്‍ നടക്കുന്നതിനാലാണ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി പെട്ടതെന്ന് വിനീത് വ്യക്തമാക്കി. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.