അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ് അതിര്‍ത്തിപ്രദേശമായ തോല്‍പ്പെട്ടി ബാവലി മുത്തങ്ങ എന്നിവിടങ്ങളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏഴു ദിവസങ്ങള്‍ അധികമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കനത്ത പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് അതിര്‍ത്തിപ്രദേശമായ കര്‍ണാടക തമിഴ്‌നാട് തുടങ്ങിയ ഫലങ്ങളില്‍നിന്നും വ്യാപകമായി മദ്യം കഞ്ചാവ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക്കടത്തി കൊണ്ട വരുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊര്‍ജിതമാക്കിയത്. 24മണിക്കൂറും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട് രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആണ് ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തുന്നത് .കര്‍ണാടകയില്‍നിന്നും കേരളത്തെ കടക്കുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കടത്തിവിടുന്നത് കര്‍ണ്ണാടകയില്‍ നിന്നും ദസറ ആഘോഷത്തിന്റെമറവില്‍കേരളത്തിലേക്ക് വ്യാപകമായ തോതില്‍ കര്‍ണാടകയില്‍ നിന്നും മദ്യം കഞ്ചാവ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടു വരുന്നിതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.