വാഹനാപകടം; ഒരാള്‍ മരിച്ചു

0

മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം വാഹനാപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പൂതാടി സ്വദേശി രഞ്ജിത് (45) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബത്തേരിയില്‍ നിന്ന് അടൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാറിലുള്ള മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!