കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ 3 മാസം കൂടി

0

സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) 3 മാസം കൂടി നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബര്‍ വരെയായി 80 കോടിയോളം പേര്‍ക്ക് 122 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കും. 44,762 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 41 ലക്ഷം കാര്‍ഡുകളിലായി 1.52 കോടി ഗുണഭോക്താക്കളുണ്ട്. കാര്‍ഡിന് മാസം 5 കിലോ അരി വീതമാണു ലഭിക്കുന്നത്. പദ്ധതി നീട്ടണമെന്നു കേരളം, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്നാണു തീരുമാനം. ഈ വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പുകള്‍ കൂടി സര്‍ക്കാര്‍ കണക്കിലെടുത്തെന്നും വിലയിരുത്തലുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!