പുല്‍പ്പള്ളിയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഈ മാസം മുതല്‍ 30 അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മാസം 27-ന് ജില്ലാ ലേബര്‍ ഓഫീസില്‍ ബസ് ഉടമകളും വിവിധ ട്രേഡ് യുണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത കരാര്‍ പ്രകാരം ഒക്ടോബര്‍ മാസം മുതല്‍ ജില്ലയില്‍ നടപ്പിലാക്കിയ സേവന വേതന കരാര്‍ പുല്‍പ്പള്ളി മേഖലയില്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മേഖലയിലെ സംയുക്ത തൊഴിലാളി യുണിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരാര്‍ പ്രകാരം അടിസ്ഥാന ശമ്പളത്തില്‍ 40 രുപയുടെ വര്‍ധനവും കളക്ഷന്‍ ബത്ത ഇനത്തില്‍ ഒരു രൂപയും ഉത്സവകാല ബോണസില്‍ മുന്‍കാലത്തിനെക്കാള്‍ 500 രൂപയുടെ വര്‍ധനവുമാണ് നടപ്പിലാക്കേണ്ടത്. എന്നാല്‍ പുല്‍പ്പള്ളി മേഖലയിലെ ഉടമകള്‍ മുന്‍പ് ഉണ്ടായിരുന്ന അനുകൂല്യങ്ങള്‍ പോലും തരാന്‍ വിസമ്മതിക്കുവാണ്. ജില്ലയില്‍ അവസാനമായി സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചത് 2017 ഇല്‍ ആണ് പ്രളയവും കോവിഡും തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായത് കൊണ്ട് പിന്നീടുള്ള വര്‍ഷങ്ങളില്‍ സംഘടന ശബള വര്‍ദ്ധനവ് ആവശ്യപ്പെട്ടില്ല.കോവിഡ് കാലത്ത് മേഖലയെ സജീവം ആക്കുന്നതില്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ചു തുച്ഛമായ വരുമാനത്തിലും ആണ് തൊഴിലാളികള്‍ തൊഴില്‍ ചെയ്തിരുന്നത് എന്നാല്‍ പലപ്പോഴായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയും സര്‍വീസുകള്‍ എല്ലാം തന്നെ ലാഭത്തില്‍ ആവുകയും ചെയ്തിട്ടും പുല്‍പ്പള്ളി മേഖലയിലെ ശമ്പളവും മറ്റു ആനുകുല്യ ങ്ങളും വര്‍ധിപ്പിക്കുവാന്‍ മേഖലയിലെ ബസ് ഉടമകള്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത് സതീഷ് കുമാര്‍, എസ്.കെ മഹേഷ് പി.ആര്‍.സന്തോഷ് എന്‍.ഡി എം.ജെ സജി, കെ.എ.തോമസ്, പി.വി.മോഹനന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.