ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് തയ്യാറാക്കിയ ഫ്രീഡം വാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ നിര്‍വ്വഹിച്ചു. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചു കൊണ്ട് എന്‍.എസ്എസ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനമായ ‘വി കെയര്‍ ‘ പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍, ജോയ് വി.സ്‌കറിയ, ആശാരാജ്, ഡോ.ബാവ കെ.പാലുകുന്ന്, പി ടി.ജോസ്, ബോബി ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സംഭവങ്ങളുടെയും, ദേശീയ നേതാക്കളുടെയും ചിത്രങ്ങളാണ് ഫ്രീഡം വാളിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരം,ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ദണ്ഡിയാത്ര എന്നിവ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.