നായ്ക്കളെ പിടികൂടാന്‍ പ്രൊഫഷണലുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു

0

തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ അവയെ വന്ധ്യംകരിക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയതോടെയാണ് പ്രതിസന്ധിയും പ്രകടമായത്. . ഒക്ടോബര്‍ അവസാനവാരത്തോടെ ഷെല്‍റ്റര്‍ ഹോമുകള്‍ സജ്ജീകരിക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് രണ്ട് ബ്ലോക്കുകള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാണു എ ബി സി സെന്ററുകളും ഷെല്‍റ്റര്‍ ഹോമുകളുമാണ് സജ്ജീകരിക്കുക.തെരുവുനായ് ശല്യത്തിനു പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല മേല്‍നോട്ട സമിതി ഇതിനു നേതൃത്വം നല്‍കും. ഷെല്‍റ്റര്‍ ഹോമുകള്‍ സജ്ജീകരിക്കുന്നതിനു ആവശ്യമായ സേവനങ്ങള്‍ മേല്‍നോട്ട സമിതി വേഗത്തില്‍ ലഭ്യമാക്കും. ബത്തേരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് എബിസി സെന്ററുകളുള്ളത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി. ഒരുദിവസം കേന്ദ്രത്തില്‍ 10 നായ്ക്കളെയെങ്കിലും വന്ധ്യംകരണത്തിന് വിധേയമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ നിലവിലുള്ള സംവിധാനത്തില്‍ നായ്ക്കളെ പിടികൂടാന്‍ പ്രൊഫഷണലുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തെരുവുനായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പരിശീലനം ലഭിച്ച 7 പട്ടി പിടുത്തക്കാരാണു നിലവില്‍ ജില്ലയിലുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ്, സന്നദ്ധ സംഘടനകള്‍, വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ക്കു കൂടി പരിശീലനം ലഭ്യമാക്കി സന്നദ്ധസേന രൂപീകരിച്ച് കുത്തിവയ്പ് വേഗത്തില്‍ പൂര്‍ ത്തീകരിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.സന്നദ്ധസേനയിലേക്ക് ഇതുവ രെ 75 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലന പരി പാടികള്‍ ക്രമീകരിക്കാന്‍ വെറ്ററി നറി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനാംഗങ്ങള്‍ക്ക് ആന്റി റാബീസ് വാക്‌സിന്‍ ലഭ്യമാക്കും.കഴിഞ്ഞ 16ന് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരുവുനായ്ക്കള്‍ ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയിരുന്നു.ജില്ലയില്‍ നിലവില്‍ ഏഴ് ഹോട്ട്‌സ്‌പോട്ടുകളാണുള്ളത് ‘ ജില്ലയിലെ ആദ്യത്തെ ഹോട്‌സ്‌പോട്ടായ കല്‍പറ്റയിലെ തെരുവുനായ്ക്കള്‍ക്കാണ് ആദ്യം വാക്‌സിനേഷന്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ ഹോട്‌സ്‌പോട്ടു കളിലാണു കുത്തിവയ്പ് ക്യാംപ് നടത്തുക. ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത തദ്ദേശ സ്ഥാപന പരിധിയിലുള്ള തെരുവുനായ്ക്കള്‍ ക്കും അടുത്ത ഘട്ടത്തില്‍ വാ ക്‌സീന്‍ ലഭ്യമാക്കും.വളര്‍ത്തു നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!