കേരള വിഷന്റെ മാനന്തവാടിയിലെ കസ്റ്റമര്‍ സപ്പോര്‍ട്ടിംഗ് സെന്റര്‍ ഉദ്ഘാടനം നാളെ
ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതുമായ കേരള വിഷന്റെ മാനന്തവാടിയിലെ കസ്റ്റമര്‍ സപ്പോര്‍ട്ടിംഗ്‌സെന്റര്‍ ഉദ്ഘാടനം നാളെ (17 ന് ) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ രണ്ടാമത്തെ കസ്റ്റമര്‍ സപ്പോര്‍ട്ടിംഗ് സെന്ററാണ് മാനന്തവാടിയിലേത്.മാനന്തവാടി ക്ലബ്ബ്കുന്നില്‍ലാണ് കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നാളെ (17 ന് ) വൈകിട്ട് നാല് മണിക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ജസ്റ്റിന്‍ ബേബി കസ്റ്റമര്‍ കെയര്‍ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തിന് ശേഷം ക്ലബ്ബ് കുന്ന് ഐ.എം.എ ഹാളില്‍ പൊതുസമ്മേളനം നടക്കും.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി മുഖ്യാതിഥിയായിരിക്കും. കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും വയനാട് വിഷന്‍ എം.ഡി.യുമായ പി.എം. ഏലിയാസ് അധ്യക്ഷനാകും. കേരള വിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.നഗരസഭാവൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഡി.അരുണ്‍ കുമാര്‍, ടീ ബോര്‍ഡ് മെമ്പര്‍ ഇ.പി.ശിവദാസന്‍ മാസ്റ്റര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍, വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡന്റ് എ.വി.മാത്യു, മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ തുടങ്ങിയവര്‍ സംസാരിക്കും. ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രോഡ് ബാന്റ് പ്രൊവൈഡര്‍ ആണ് കേരള വിഷന്‍. ഇന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഇന്റര്‍നെന്റ് കണക്ഷന്‍ നല്‍കുകയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം വരും ദിവസങ്ങളില്‍ കണക്ഷനുകള്‍ നല്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് കേരളത്തിലെ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ പി.എം. ഏലിയാസ്, ബിജു ജോസ്, തങ്കച്ചന്‍ പുളിഞ്ഞാല്‍,വിനീഷ് തോണിച്ചാല്‍, പി.എ.അഷറഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.