സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തിലെ കോളിയാടി പാലാക്കുനി ജനവാസകേന്ദ്രത്തില്‍ പോത്തിനെ കടുവ പിടികൂടികൊന്നുതിന്നതോടെ ആശങ്കയിലായി നാട്ടുകാര്‍. കഴിഞ്ഞദിവസം സമീപത്തെ വൈകുണ്ഡം ഫാമിലെ പോത്തിനെ കടുവ പിടികൂടി കൊന്നുതിന്നതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായിരിക്കുന്നത്.പുറത്തിറങ്ങാന്‍പോലും ഭയപ്പെടുകയാണ് നാട്ടുകാര്‍. വനത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ജനവാസകേന്ദ്രത്തില്‍ കടുവ ഇറങ്ങിയതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. പ്രദേശത്തിറങ്ങിയ കടുവയെ എത്രയുംവേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് പുലിശല്യം ഉണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് കടുവയുടെ സാന്നിധ്യവും വളര്‍ത്തുമൃഗത്തെ പിടികൂടി കൊല്ലുന്നതും.കുട്ടികളെ സ്‌കൂളില്‍ വിടാനും, അതിരാവിലെ പാലളക്കാന്‍ പോകാനും നാട്ടുകാര്‍ ഭയക്കുകയാണ്.
വളര്‍ത്തുമൃഗങ്ങളെ കടുവ വീണ്ടുമെത്തി ആക്രമിക്കുമോഎന്ന ആശങ്കകാരണം മേയാന്‍വിടാന്‍പോലും മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കടുവയെ എത്രയുംവേഗം പിടികൂടി ജനങ്ങളുടെ ആശങ്കപരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.