കരിവള്ളിക്കുന്ന് തിരിച്ച് പിടിച്ച് യു.ഡി.എഫ് റിനു ജോണിന്റെ ഭൂരിപക്ഷം 51

0

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനു ജോണ്‍ 51 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ റെബി പോളിനെ പരാജയപ്പെടുത്തിയത്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. പോള്‍ ചെയ്ത 824 വോട്ടില്‍ യു.ഡി.എഫിന് 422 വോട്ടും എല്‍.ഡി.എഫിന് 371 വോട്ടും ബി.ജെ.പിക്ക് 31 വോട്ടുമാണ് ലഭിച്ചത്. നിലവില്‍ കേരളകോണ്‍ഗ്രസ്സ് (എം)ന്റെ പിന്തുണയോടെ എല്‍.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നത്. 17,16,1,1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. ഒരു വര്‍ഷത്തേക്കാണ് കേരള കോണ്‍ഗ്രസ് (എം.)ന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നത്. ഉപതിരഞ്ഞെടുപ്പുകളില്‍ മന്ദം കൊല്ലിയില്‍ എല്‍.ഡി.എഫ് വിജയിച്ചെങ്കിലും കരിവള്ളിക്കുന്നില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അപ്രതീക്ഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യമായിരിക്കും എല്‍.ഡി.എഫിനുണ്ടാവുക. ഇതോടെ കേരള കോണ്‍ഗ്രസ് അംഗം ടി.എല്‍ സാബു തന്നെ ചെയര്‍മാനായി തുടരാനാണ് സാധ്യത.

Leave A Reply

Your email address will not be published.

error: Content is protected !!