പ്രളയാനന്തര സഹായം: ആരോപണങ്ങള്‍ അടിസ്ഥാന രഹിതം- തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണ സമിതി

0

മാനന്തവാടി പ്രളയം തവിഞ്ഞാല്‍ പഞ്ചായത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹത ലിസ്റ്റില്‍ അനര്‍ഹകര്‍ കയറി കൂടിയെന്ന പരാതിയും പത്രവാര്‍ത്തകളും ഭരണ സമിതി താറടിച്ചു കാണിക്കാനുള്ള ചില രാഷ്ട്രീയ തല്‍പരകക്ഷികളുടെ നീക്കമാണെന്നും ഭരണ സമിതി കുറ്റപ്പെടുത്തി. നൂറ്റാണ്ടിലെ ഏറ്റവും വിലയ പ്രളയം സംസ്ഥാനത്ത് ഉണ്ടായപ്പോള്‍ വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പഞ്ചായത്താണ് തവിഞ്ഞാല്‍. ദുരന്ത സമയത്ത് കക്ഷിരാഷ്ട്രീയം മറന്ന് സന്നദ്ധ പ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തിയത്.നാശനഷ്ടം സംഭവിച്ചവരുടെ കണക്കുകളില്‍ ചില സാങ്കേതിക പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന ഭരണ സമതി തന്നെ ചൂണ്ടി കാട്ടുകയും അപ്പോള്‍ തന്നെ അത് തിരുത്തുന്നതിന് കലക്ടറെ സമീപിക്കുകയും പുതിയ ലിസ്റ്റും അതിന്‍മേല്‍ ആക്ഷേപവും അപ്പീലും കൊടുക്കുന്നതിനും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മറിച്ചുള്ള ആക്ഷേപങ്ങള്‍ രാഷ്ടീയ പ്രേരിതമാണെന്നും ഭരണ സമിതി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട്് അനിഷ സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബാബു ഷജില്‍ കുമാര്‍, എന്‍.ജെ. ഷജിത്ത്, കെ.ഷബിത തുടങ്ങി ഭരണ സമിതി അംഗങ്ങള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!