മെഡിക്കല്‍ കോളജ് പേവാര്‍ഡില്‍ വയനാട് സ്വദേശിയായ രോഗി തൂങ്ങിമരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ചു. പുല്‍പള്ളി സ്വദേശി പനയഞ്ചേരില്‍ രാജന്‍ തോമസാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയപ്പോഴായിരുന്നു ഇത്.ഇവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്‌സത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണു തുങ്ങിയ നിലയില്‍ കണ്ടത്.ഭാര്യ പ്രസന്ന മക്കള്‍ പൂജ (ഫിസിയോ തെറപ്പിസ്റ്റ് ബത്തേരി), ന്യൂമ, മരുമക്കള്‍ നോബിള്‍, വാല്യം