പുല്‍പ്പള്ളിയിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

0

പുല്‍പ്പള്ളിയില്‍ സ്വകാര്യബസ് സമരത്തിന് ചര്‍ച്ചയിലൂടെ പരിഹാരമായി. ട്രേഡ് യൂണിയന്‍ നേതാക്കളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്. ഇന്ന് രാവിലെ 6 മണിക്കാരംഭിച്ച സമരം 9 മണിയോടെ അവസാനിച്ചു.ആരോപണ വിധേയനായ പ്രൊബേഷണ്‍എസ് ഐ യെ തിരുനെല്ലി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് തൊഴിലാളിയെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം.കഴിഞ്ഞ ദിവസം വൈകിട്ട് സെന്റ് മേരീസ് ബസിലെ ഡ്രൈവര്‍ റഷീദിനെ പ്രൊബേഷണ്‍എസ് ഐ കാരണമൊന്നുമില്ലാതെ മര്‍ദിച്ചെന്നാണ് തൊഴിലാളികളുടെ പരാതി. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് പോലീസും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കമാണ് സമരത്തിലേക്ക് നയിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!