സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് വിപണി ഇടപെടലിന്റെ ഭാഗമായി പ്രത്യേക വിപണന കേന്ദ്രങ്ങള്‍ ഒരുക്കിയത്. കല്‍പ്പറ്റ കലക്ട്രേറ്റില്‍ ഹാന്‍ വീവ്, ഹോര്‍ട്ടി കോര്‍പ്പ് ,വയനാട് നെയ്ത്തു ഗ്രാമം എന്നിവയുടെ നേതൃത്വത്തില്‍ സ്റ്റാളുകള്‍ ആരംഭിച്ചു. സഞ്ചരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പ് സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി നിര്‍വ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആദ്യ വില്‍പ്പന നടത്തി. ഹാന്‍വീവ്, ഹാന്‍ഡെക്‌സ്, ഖാദി ബോര്‍ഡ് എന്നിവയും പത്യേക ഓണ വിപണി ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ കല്‍പ്പറ്റ എന്‍.എം ഡി.സി.യില്‍ ആരംഭിച്ച പ്രത്യേക വിപണനമേളയിലും നല്ല തിരക്കുണ്ട്.20 ശതമാനം വിലക്കുറവില്‍ വയനാട് നെയ്ത്തു ഗ്രാമം കലക്ട്രേറ്റ് പരിസരത്ത് നെയ്ത്ത് തുണികള്‍ വില്‍ക്കുന്നുണ്ടെന്ന് നെയ്ത്ത് ഗ്രാമം ചെയര്‍മാന്‍ പി.ജെ. ആന്റണി പറഞ്ഞു.
്
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post