അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
വയനാട് ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും പുല്‍പ്പള്ളി പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെകര്‍ അനന്തകൃഷ്ണനും സംഘവും സംയുക്തമായി പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി കയ്യില്‍ കരുതിയ അരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി.പള്ളിക്കുന്ന് ഏച്ചോം മൂഴിയില്‍ ജോബിന്‍ ജേക്കബ്(22) ആണ് പിടിയിലായത്.സംഭവമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായി പോലിസ് വ്യക്തമാക്കി.