കടുവ കൃഷിയിടത്തില്‍ നിന്നും കാട്ടുപന്നിയെ പിടികൂടി

0

പുല്‍പ്പള്ളി പെരിക്കല്ലൂരിനടുത്ത് ചേട്ടന്‍കവലയില്‍ കൃഷിയിടത്തില്‍നിന്നും കാട്ടുപന്നിയെ കടുവ പിടികൂടി.ചേട്ടന്‍കവല ഇളംതുരുത്തിയില്‍ പോളിന്റെ വീടിനു സമീപത്തുനിന്നും പിടികൂടിയ പന്നിയെ 200 മീറ്റര്‍ ദൂരെ വലിച്ചു കൊണ്ടുപോയി സമീപത്തെ വയലില്‍ വച്ചാണ് കടുവ ഭക്ഷിച്ചത്.പന്നിയുടെ തലയും കാലുമൊഴികെ ബാക്കി മുഴുവന്‍ ഭാഗവും കടുവ ഭക്ഷിച്ചു.ഇന്ന് 3 മണിയോടെയാണ് നാട്ടുകാര്‍ വയലില്‍ പന്നിയുടെ അവശിഷ്ടം കണ്ടെത്തിയത്.കടുവയുടെ കാല്‍പ്പാടുകള്‍ സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥര്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ എത്രയും വേഗം പിടികൂടമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!