കടുവയെ കൂട് വെച്ച് പിടികൂടാന്‍ ഉത്തരവ് ;ഇന്ന് രാത്രിയില്‍ കൂട് സ്ഥാപിക്കും

0

മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ ഭീതിപടര്‍ത്തിയ കടുവയെ ഒടുവില്‍ കൂട് വെച്ച് പിടികൂടുവാന്‍ സിസിഎഫിന്റെ ഉത്തരവ്.മൈലമ്പാടി മണ്ഡകവയല്‍,പുല്ലുമല,കല്‍പന,ആവയല്‍,കൃഷ്ണഗിരി,പത്മശ്രീ കവല.തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഭീഷണിയുയര്‍ത്തിയ കടുവയെയാണ് പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ വനംവകുപ്പ് ആരംഭിച്ചത്.മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 3 മുതല്‍ 6 വരെ വാര്‍ഡുകളില്‍ രൂക്ഷമായ കടുവ ശല്യത്തെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരുന്നു. കഴിഞ്ഞ ദിവസവും കൃഷ്ണഗിരി പത്മശ്രീ കവലയില്‍ നാട്ടുകാര്‍ കടുവയെ നേരിട്ടു കണ്ടിരുന്നു.സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലിലാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കൂട് സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!