സമഗ്ര പച്ചക്കറി കൃഷി രണ്ടാം ഘട്ട പദ്ധതിയില്‍ ക്രമക്കേട്

0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2013-2014 വര്‍ഷത്തില്‍ സമഗ്ര പച്ചക്കറി കൃഷിയുടെ രണ്ടാം ഘട്ട പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് വിജലന്‍സ് യുണിറ്റ് മൂന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അബ്ദുള്‍ അഷറഫ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ജി ബിജു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലൂയിസ് ജോസഫ്, സീനിയര്‍ ക്ലാര്‍ക്ക് എം.ടി ഗിരിഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ് എടുത്ത് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.ഇരുനൂറ് കുടുംബശ്രീയുണിറ്റുകള്‍ക്ക് യുണിറ്റ് ഒന്നിന്ന് 1900 പച്ചക്കറിതൈകളും 268.68 കിലോഗ്രാം ജൈവവളവും വിതരണം ചെയ്യുന്നതിനായി 18 ലക്ഷം രൂപ പദ്ധതി വിഹിതവും എട്ട് ലക്ഷം രൂപ ഗുണഭോക്തൃവിഹിതവും നല്‍കുന്നതിന് ഭരണസമതി തിരിമാനിച്ചിരുന്നു. എന്നാല്‍ 28 കുടുംബശ്രീയുണിറ്റുകള്‍ക്ക് 53200 എണ്ണം വിതരണം ചെയ്യണ്ടേതിന് പകരം 6422 എണ്ണം പച്ചക്കറിതൈകളും 7247.40 കിലോഗ്രാം ജൈവവളം വിതരണം ചെയ്യണ്ടേതിന് 1176 കിലോഗ്രാം ജൈവവളവും മാത്രമാണ് വിതരണം നടത്തിയത്.53200 എണ്ണംപച്ചക്കറിതൈകളും 7247.76 കിലോഗ്രാം ജൈവവളവും വിതരണം ചെയ്തായി വ്യജ വില്ലുണ്ടക്കിയെന്നും പദ്ധതി നടത്തിയ കുടുംബശ്രീയുണിറ്റുകള്‍ക്കും പച്ചക്കറിതൈകളും ജൈവവളവും വിതരണം ചെയ്ത പനമരം ഹോപ്പ് കോ അധികൃതര്‍ക്ക് രണ്ട് ലക്ഷത്തിനല്‍ത്തറായിരത്തി ഇരുപത്തിയഞ്ച് രൂപ എഴുപത് പൈസ അനധികൃത ലാഭവും സര്‍ക്കാരിന് തത്തുല്ല്യമായ നഷ്ടവും സംഭവിച്ചുവെന്നണ് എഫ്.ഐആര്‍.1998ലെ അഴിമതി നിരോധന നിയമം വകുപ്പ് 17 എ പ്രകാരം വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തത്. അധികാര പദവി ദുരുപയോഗം ചെയ്തുവെന്നും കുറ്റകരമായ ഗുഡലോചന നടത്തിയെന്നും എഫ്‌ഐആര്‍ പറയുന്നു. തൊണ്ടര്‍നാട് പക്കേജ്, വള്ളിയൂര്‍ക്കാവ് അഗ്രീഫെസ്റ്റ്, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പരിശീലനം നടത്തിയ വിഷയങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന് എതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!