വയനാട് മെഡിക്കല്‍ കോളേജില്‍ രോഗി പരിചരണത്തിനെത്തിയവരോട് അധികൃതര്‍ അപമര്യാദയായി പെരുമാറിയതായി പരാതി

0

പ്രസവ വാര്‍ഡില്‍ പുരുഷന്‍മാരെ പ്രവേശിപ്പിച്ചത് ചോദ്യം ചെയ്ത ബന്ധുക്കളോട് അധികൃതര്‍ മോശമായി പെരുമാറിയത് ചൂണ്ടികാട്ടി കമ്പളക്കാട് സ്വദേശി തോട്ടുങ്കല്‍ സഫീര്‍ ഡി.എം.ഒ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.കഴിഞ്ഞ ദിവസം രാത്രിയാണ് പരാതിക്കിടയാക്കിയ സംഭവം. പ്രസവ വാര്‍ഡില്‍ പുരുഷന്‍മാരെ പ്രവേശിപ്പിക്കാറില്ല.പ്രസവ വാര്‍ഡില്‍ പുരുഷന്‍മാരെ പ്രവേശിപ്പിച്ചത് ചോദ്യം ചെയ്ത ബന്ധുക്കളോട് ആശുപത്രി അധികൃതരും രോഗിക്കൊപ്പം കൂട്ടിരുന്ന പുരുഷനും അപമര്യാദയായി പെരുമാറുകയാണ് ഉണ്ടായതെന്ന് സഫീര്‍ പറയുന്നു.എന്നാല്‍ പരാതിക്കാര്‍ ജോലി തടസപ്പെടുത്തുന്ന തരത്തിലാണ് പെരുമാറിയതെന്നും മറിച്ചുളള ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നത്. പ്രസവ വാര്‍ഡില്‍ പുരഷന്‍മാരെ രോഗിക്കൊപ്പം കൂട്ടിരിത്തിയത് ചോദ്യം ചെയ്ത തങ്ങളോട് ആശുപത്രി അധികൃതരും രോഗിക്കൊപ്പം കൂട്ടിരുന്ന പുരുഷനും അപമര്യാദയായി പെരുമാറുകയാണ് ഉണ്ടായതെന്ന് സഫീര്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ രോഗിയോടൊപ്പം ഒരാളെ കൂട്ടിരിപ്പിനായി സാധാരണ ഐ.സി.യുവില്‍ ഇരുത്താറുണ്ടെന്നും പരാതിക്കാര്‍ നഴ്സുമാരുടെ ഡ്യൂട്ടി തടസപ്പെടുത്തുന്ന രീതിയില്‍ പെരുമാറുകയാണ് ഉണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!