കനത്ത മഴയില്‍ വീടുകളുടെ സംരക്ഷണ മതില്‍ തകര്‍ന്നു

0

 

ബത്തേരി കൈപ്പഞ്ചേരി ജികെ നഗറിലെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. അടിയന്തര സംരക്ഷണം ഒരിക്കിയില്ലെങ്കില്‍ വീടുകള്‍ തകരുമെന്നും അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കുടുംബങ്ങള്‍.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കല്ലയില്‍ സലിം, കല്ലുകുന്ന് അഷറഫ് എന്നിവരുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി നിര്‍മ്മിച്ച മതില്‍ തകര്‍ന്നത്.

ഈ മതില്‍ തൊട്ടുതാഴെയുള്ള പാറക്കല്‍ നൗഷാദിന്റെ വീടിനും ഭീഷണിയായിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്നാണ് മതില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. 25 മീറ്റര്‍ നീളവും 15 അടി ഉയരവുമുള്ള മതിലാണ് തകര്‍ന്ന് വീണത്. മതിലിന്റെ ഒരു ഭാഗം പാറക്കല്‍ നൗഷാദിന്റെ ചരിഞ്ഞ് നില്‍ക്കുകയാണ്. നിലവില്‍ താങ്ങ് കൊടുത്താണ് മതിലിന്റെ ഒരു ഭാഗം നിറുത്തിയിരിക്കുന്നത്. കൂടാതെ സലീമിന്റെയും അഷറഫിന്റെയും വീടുകളും അപകടാവസ്ഥയിലാണ്. ഇവരുടെ വീടുകളോട് ചേര്‍ന്ന് മണ്ണിടിഞ്ഞിട്ടുണ്ട്. നിലവില്‍ മഴവെള്ളം ഇറങ്ങി കൂടൂതല്‍ അപകടം സംഭവിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍വിരിച്ചിരിക്കുകയാണ്. ശക്തമായ മഴപെയ്താല്‍ വീണ്ടും മണ്ണിടിയാനും വീടുകള്‍ അപകടത്തിലാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര സഹായം ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!