ചുണ്ടക്കുനി കോളനി നിവാസികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തം

0

മഴക്കാലത്ത് സ്ഥിരമായി വെള്ളംകയറുന്ന നൂല്‍പ്പുഴയിലെ ചുണ്ടക്കുനി പണിയ കോളനി നിവാസികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തം.ഏതുസമയവും അപ്രതീക്ഷിതമായി സമീപത്തെ പുഴ കരകവിഞ്ഞ് കോളനിയിലേക്ക് വെള്ളം കയറും.8 കുടുംബങ്ങളിലായി 27 പേരാണ് ഈ കോളനിയിലുള്ളത്. പലതവണ ഇവരുടെ പുനരധിവാസം ചര്‍ച്ചയായെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.കോളനിക്ക് സമീപത്ത് വെള്ളംകയറാത്ത എവിടേക്കെങ്കിലും തങ്ങളെ മാറ്റിതാമസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!