കഞ്ചാവുമായി യുവാവ് പിടിയില്‍

0

മുത്തങ്ങയില്‍ വാഹനപരിശോധനക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. എറണാകുളം പറവൂര്‍ കുന്നുകര കത്താനാര് പള്ള വീട്ടില്‍ കമലഹാസനന്റെ മകന്‍ അരുണ്‍(29)ആണ് പിടിയിലായത്. പുലര്‍ച്ചെ 1.30 ഓടെ കര്‍ണാടകയില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് കേസ് ചുമത്തിയിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുല്‍ അസീസ്, പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!