മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം 29 ന്

0

മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം 29 ന് വ്യാഴം രാവിലെ 9 മണി മുതല്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം ഉച്ചക്ക് 2 മണി വരെ മാനന്തവാടിയിലെ അംഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുടക്കമായിരിക്കും. യോഗത്തില്‍ വെച്ച് വ്യാപാരികളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും യോഗത്തില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

മഹാപ്രളയം വന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം നേരിട്ട സാഹചര്യത്തില്‍ വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ ലഭ്യമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. വ്യാപാരിക്ക് ആരോഗ്യ പരിരക്ഷാ പദ്ധതിയും മരണാനന്തര ആനുകൂല്യവും ലഭ്യമാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്കും തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുഴുവന്‍ അംഗങ്ങള്‍ക്കും ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും യോഗത്തില്‍ അവതരിപ്പിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ വാസുദേവന്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഡി.വൈ.എസ്.പി., കെ.എം.ദേവസ്യ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച മാനന്തവാടി താലൂക്ക് തഹസില്‍ദാര്‍ എന്‍.ഐ.ഷാജുവിന് പ്രത്യേക പുരസ്‌ക്കാരം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു

ചരക്ക് സേവന നികുതി സംബന്ധിച്ച് ഇതുവരെ വന്ന നോട്ടിഫിക്കേഷനുകള്‍, ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നിയമ നിര്‍ദ്ദേശങ്ങള്‍, മുനിസിപ്പാലിറ്റി ലൈസന്‍സ്, തൊഴില്‍ നികുതി സംബന്ധിച്ച പുതിയ വിവരങ്ങള്‍ ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഫുഡ്സേഫ്റ്റി, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി വിവിധ നിയമപരമായ കാര്യങ്ങളില്‍ ബോധവല്‍ക്കണവും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് കെ. ഉസ്മാന്‍, ജന.സെക്രട്ടറി പി.വി.മഹേഷ്, ട്രഷറര്‍ എന്‍.പി.ഷിബി, സെക്രട്ടറി ജോണ്‍സണ്‍ ജോണ്‍, മുഹമ്മദലി പി എം. തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!