അമലോത്ഭവമാതദേവാലയത്തിലെ തിരുനാള്‍ 29 മുതല്‍
മാനന്തവാടി അമലോതഭവമാതാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ മഹോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 9 വരെ നടക്കുമെന്ന് വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കാരക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രളയ പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് തിരുനാള്‍ കൊണ്ടാടുന്നത്. ഡിസംബര്‍ ഒന്നിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപത മെത്രാന്‍ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തിരുനാളിന് തുടക്കം കുറിച്ച് 29 ന് വൈകുന്നേരം 4 മണിക്ക് വികാരി ഫാ: സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടി ഉയര്‍ത്തും. ഡിസംബര്‍ ഒന്നിന് വൈകുന്നേരം 4.30 തിന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍ സ്വീകരണവും തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും നടക്കും ഡിസംബര്‍ 7ന് വൈകുന്നേരം 4.30 തിന് ജപമാല ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപതാ വികാരി ജനറല്‍ ഫാ: തോമസ് പനക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.ഫാ: ജസ്റ്റിന്‍ മുത്താനിക്കാട്ട് വചനപ്രഘോഷണത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നഗരപ്രദക്ഷിണം. 8 ന് രാവിലെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ: ജോര്‍ജ് കുറുപ്പത്ത് കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം 9ന് പരേതസ്മരണാദിനം രാവിലെ 10 മണിക്ക് ദിവ്യബലിയും നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഷാജി പൂവാറ്റില്‍ചിറയില്‍, സ്റ്റെനി വലിയപറമ്പില്‍, സ്റ്റാന്‍ലി വറീക്കുന്നേല്‍, ആര്‍ച്ച്ബാള്‍,റോബിമാര്‍ക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.