സമഗ്ര ശിക്ഷ കേരള പഠനപോഷണ പരിപാടികള്‍ തുടങ്ങി

0

2022-23 വര്‍ഷത്തെ സമഗ്ര ശിക്ഷ കേരളയുടെ പഠനപോഷണ പരിപാടികള്‍ ജില്ലയില്‍ തുടങ്ങി. ജില്ലാതല അധ്യാപക പരിശീലനം സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് ഡയറ്റില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഗണിതശേഷി, ഭാഷാശേഷി എന്നിവ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്ന്, രണ്ട് ക്ലാസില്‍ ഉല്ലാസഗണിതവും രണ്ട്, മൂന്ന് ക്ലാസുകളില്‍ ഗണിതവിജയം എന്നിങ്ങനെയുള്ള പഠനപോഷണ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത്. കുട്ടികളിലും രക്ഷിതാക്കളിലും സര്‍ഗാത്മക രചനയും വൈജ്ഞാനിക സാഹിത്യ പരിചയവും വായനാചങ്ങാത്തം എന്ന പഠനപോഷണ പരിപാടിയിലൂടെ നടപ്പാക്കും. ഗ്രാമീണ ഗ്രന്ഥശാലകളുമായി ചേര്‍ന്ന് കുട്ടികളെയും രക്ഷിതാക്കളെയും വായനയിലേക്കും സാഹിത്യ ആസ്വാദനത്തിലേക്കും എത്തിക്കുക എന്നതാണ് വായനചങ്ങാത്തം എന്നതിലൂടെ ലക്ഷ്യമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!