ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതികളുടെ അംഗീകാരം പൂര്‍ത്തിയായി

0

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്തിന്റെയും നാല് ബ്ലോക്ക് പഞ്ചായത്തിന്റെയും മൂന്ന് നഗരസഭകളുടെയും 23 ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. നാല് തവണകളായി നടന്ന ആസൂത്രണ സമിതി യോഗത്തിലാണ് പദ്ധതികള്‍ അംഗീകരിച്ചത്. 16 ഗ്രാമപഞ്ചായത്തുകളുടെയും, 2 ബ്ലോക്ക് പഞ്ചായത്തുകളുടെയും, മാനന്തവാടി നഗരസഭയുടെയും ഉള്‍പ്പടെ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കാണ് ബുധനാഴ്ച കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ ആസുത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.

തദ്ദേശസ്വയംഭരണ സ്ഥാപനം, അംഗീകാരം നല്‍കിയ പദ്ധതികള്‍, അടങ്കല്‍ തുക എന്നിവ യഥാക്രമം ചുവടെ:

ജില്ലാ പഞ്ചായത്ത്, 405 പദ്ധതികള്‍, 68.18 കോടി.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, 102, 18.25.
പനമരം ബ്ലോക്ക് പഞ്ചായത്ത്, 115, 22.72.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, 157, 24.93.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, 105, 21.23.

മാനന്തവാടി നഗരസഭ, 545, 25.
സുല്‍ത്താന്‍ ബത്തേരി നഗരസഭ, 443, 25.45.
കല്‍പ്പറ്റ നഗരസഭ, 255, 18.58

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്, 315, 37.54.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, 176, 48.93.
മുട്ടില്‍ ഗ്രാമപഞ്ചായത്ത്, 287, 22.94.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്, 292, 27.69.
വൈത്തിരി ഗ്രാമപഞ്ചായത്ത് 204, 13.35.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്, 208, 37.37.
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത, 263, 19.57.
തരിയോട് ഗ്രാമപഞ്ചായത്ത്, 134, 7.18.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത, 328, 36.41.
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, 179, 20.16.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, 260, 49.09.
എടവക ഗ്രാമപഞ്ചായത്ത്, 233, 15.85.
കോട്ടത്തറ ഗ്രാമപഞ്ചായത്ത്, 196, 14.63.
പൊഴുതന ഗ്രാമപഞ്ചായത്ത്, 182, 36.72.
പനമരം ഗ്രാമപഞ്ചായത്ത്, 417, 57.59.
തിരുനെല്ലി ഗ്രാമപഞ്ചായത്ത്, 208, 23.20.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, 283, 26.29.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, 267, 32.39.
മേപ്പാടി ഗ്രാമപഞ്ചായത്ത്, 246, 23.57.
മീനങ്ങാടി ഗ്രാമപഞ്ചായത്ത്, 234, 19.84.
വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്, 72, 7.69.
പൂതാടി ഗ്രാമപഞ്ചായത്ത്, 286, 25.75.
നെന്‍മേനി ഗ്രാമപഞ്ചായത്ത്, 242, 22.55.
കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍മാനുമായ സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!