ജില്ലയില്‍ പന്നി വില്‍പ്പനയും പന്നിയിറച്ചി വില്‍പ്പനയും ഗണ്യമായി കുറഞ്ഞു
ജില്ലയില്‍ രണ്ട് ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീച്ചതിനെ തുടര്‍ന്ന് പന്നിയിറച്ചി വില്‍പ്പനയും, പന്നിവില്‍പ്പനയും ഗണ്യമായി കുറഞ്ഞു. രോഗ ബാധ സ്ഥിരീകരിച്ച ഫാമുകളിലും, ഒരു കിലോമീറ്റര്‍ ചുറ്റളവിലും 450 പന്നികളെയാണ് ഉന്മൂലനം ചെയ്തത്. ജില്ലയില്‍ ചെറുതും, വലുതുമായ 300 ഫാമുകളിലായി 20000 ത്തോളം പന്നികളുമുണ്ട്. ഭൂരിഭാഗം കര്‍ഷകരും വലിയ തുക ബാങ്ക് വായ്പയെടുത്താണ്് ഫാമുകള്‍ ആരംഭിച്ചത്. പന്നികളെ ജില്ലക്ക് പുറത്തേക്ക് കൊണ്ടു പോകുന്നത്, ജില്ലയിലേക്ക് കൊണ്ട് വരുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചത് വില്‍പ്പന സ്റ്റാളുകള്‍ക്കും തിരിച്ചടിയായി. പ്രതിദിനം ശരാശരി 30 കിലോ പന്നിയിറച്ചി വില്‍പ്പന നടത്തുന്ന സ്റ്റാളുകളില്‍ 10 കിലോയില്‍ താഴെയായി വില്‍പ്പന കുറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ നടപടി ഉണ്ടാകണമെന്ന് ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സീസണിലാണ് ഇടിത്തീയായി രോഗ ബാധ സ്ഥീരീകരിച്ചത.്
ജില്ലയ്ക്കകത്തേക്കും പുറത്തേക്കും.